Showing posts with label literature. Show all posts
Showing posts with label literature. Show all posts

Tuesday, 3 April 2012

വസന്തമേ നിനക്കായി....

                           
                            My Sister :)


ഹേ വസന്തമേ, പ്രകൃതി സുന്ദരീ
നിന്നെ വാഴ്ത്തുന്നു നമിക്കുന്നു ഞാന്‍
ശരദ് മേഘങ്ങള്‍ നിന്നെ നോക്കി
അസൂയയാല്‍ കൊതിക്കുന്നു നിന്‍ വര്‍ണ്ണത്തെ
ഒരു ചെറു പുഷ്പത്തിന്‍ സൌരഭ്യമായി
കോകില വാണി തന്‍ നാദ സാന്ദ്രമായി 

ഹേ സുന്ദരീ നീ ജനനി തന്‍ മടിത്തട്ടില്‍
വസന്ത സൂര്യന്‍ വാനത്തിലെത്തുമ്പോള്‍
എന്‍ മനം താനേയുദിക്കുന്നു
കൊതിക്കുന്നു പുല്‍കുവാന്‍ നിന്നെയെന്നും.
നിന്‍ മാരുതന്‍, തഴുകി തലോടി
എന്‍ കൂന്തലിനേകുന്നു     സൌരഭ്യം
നിന്‍ മടിത്തട്ടില്‍ ശയിക്കുവാന്‍
കൊതിക്കുന്നു എന്നും ഞാന്‍ നിശബ്ദയായി.

നിന്‍ കുയില്‍ നാദം പരക്കുന്നു
അത് വന്നലക്കുന്നു എന്‍ കര്‍ണ്ണങ്ങളില്‍
തരളിതയായി ഞാന്‍ എത്തി
നിന്‍ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍
നിന്‍ സ്വരലയസംഗീതതിന്‍   മസ്മരികയില്‍
ഞാനും എന്‍ ചുവടുകള്‍ ചലിപ്പിചിടുന്നു
പാടിയും ആടിയും ഞാനുമാ വസന്തത്തില്‍
തേന്‍ നുകര്‍ന്നാസ്വദിചീടുന്നു    .

Monday, 2 April 2012

ജ്ഞാനപ്പാന

                          
                                 പൂന്താനം നമ്പൂതിരി
Poonthanam Njanappana
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!

സച്ചിദാനന്ദ! നാരായണാ! ഹരേ!



ഗുരുനാഥന്‍ തുണചെയ്ക സന്തതം

തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാന്‍!




ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.

Saturday, 31 March 2012

Ode to the West Wind





Percy Bysshe Shelley                              Percy Bysshe Shelley


 I

O wild West Wind, thou breath of Autumn's being,
Thou, from whose unseen presence the leaves dead
Are driven, like ghosts from an enchanter fleeing,

Yellow, and black, and pale, and hectic red,
Pestilence-stricken multitudes: O thou,
Who chariotest to their dark wintry bed

The winged seeds, where they lie cold and low,
Each like a corpse within its grave, until
Thine azure sister of the Spring shall blow

Her clarion o'er the dreaming earth, and fill
(Driving sweet buds like flocks to feed in air)
With living hues and odors plain and hill:

Wild Spirit, which art moving everywhere;
Destroyer and preserver; hear, oh, hear!

II

Thou on whose stream, 'mid the steep sky's commotion,
Loose clouds like earth's decaying leaves are shed,
Shook from the tangled boughs of Heaven and Ocean,

Angels of rain and lightning: there are spread
On the blue surface of thine aery surge,
Like the bright hair uplifted from the head

Friday, 30 March 2012

വീണപൂവ്‌

                            
Kumaranashan veenapoovu
                                       കുമാരനാശാന്‍



ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?


ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍


പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍


ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

Wednesday, 28 March 2012

സഫലമീ യാത്ര

                             എന്‍. എന്‍. കക്കാട്‌ 

N N Kakkad
Add caption
ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം

വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങോട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .