തെറ്റി നിനക്കുണ്ണി ചൊല്ലാം - നല്‍പ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം
മേല്‍ക്കുമേലിങ്ങിവ പൊങ്ങി - വിണ്ണില്‍
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാന്‍ - അമ്മേ
വയ്യേ എനിക്കു പറപ്പാന്‍
അവാത്തതിങ്ങനെ എണ്ണി - ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ - നീയീ
പിച്ചകമുണ്ടോ നടപ്പൂ
അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ-
രുമ്മ തരാമമ്മ ചൊന്നാല്‍
നാമിങ്ങറിയുവതല്പം - എല്ലാം
ഓമനേ ദൈവസങ്കല്പം
No comments:
Post a Comment