My Sister :)
ഹേ വസന്തമേ, പ്രകൃതി സുന്ദരീ
നിന്നെ വാഴ്ത്തുന്നു നമിക്കുന്നു ഞാന്‍
ശരദ് മേഘങ്ങള്‍ നിന്നെ നോക്കി
അസൂയയാല്‍ കൊതിക്കുന്നു നിന്‍ വര്‍ണ്ണത്തെ
ഒരു ചെറു പുഷ്പത്തിന്‍ സൌരഭ്യമായി
കോകില വാണി തന്‍ നാദ സാന്ദ്രമായി
ഹേ സുന്ദരീ നീ ജനനി തന്‍ മടിത്തട്ടില്‍
വസന്ത സൂര്യന്‍ വാനത്തിലെത്തുമ്പോള്‍
എന്‍ മനം താനേയുദിക്കുന്നു
കൊതിക്കുന്നു പുല്‍കുവാന്‍ നിന്നെയെന്നും.
നിന്‍ മാരുതന്‍, തഴുകി തലോടി
എന്‍ കൂന്തലിനേകുന്നു സൌരഭ്യം
നിന്‍ മടിത്തട്ടില്‍ ശയിക്കുവാന്‍
കൊതിക്കുന്നു എന്നും ഞാന്‍ നിശബ്ദയായി.
നിന്‍ കുയില്‍ നാദം പരക്കുന്നു
അത് വന്നലക്കുന്നു എന്‍ കര്‍ണ്ണങ്ങളില്‍
തരളിതയായി ഞാന്‍ എത്തി
നിന്‍ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍
നിന്‍ സ്വരലയസംഗീതതിന്‍ മസ്മരികയില്‍
ഞാനും എന്‍ ചുവടുകള്‍ ചലിപ്പിചിടുന്നു
പാടിയും ആടിയും ഞാനുമാ വസന്തത്തില്‍
തേന്‍ നുകര്‍ന്നാസ്വദിചീടുന്നു .
ഹേ വസന്തമേ, പ്രകൃതി സുന്ദരീ
നിന്നെ വാഴ്ത്തുന്നു നമിക്കുന്നു ഞാന്‍
ശരദ് മേഘങ്ങള്‍ നിന്നെ നോക്കി
അസൂയയാല്‍ കൊതിക്കുന്നു നിന്‍ വര്‍ണ്ണത്തെ
ഒരു ചെറു പുഷ്പത്തിന്‍ സൌരഭ്യമായി
കോകില വാണി തന്‍ നാദ സാന്ദ്രമായി
ഹേ സുന്ദരീ നീ ജനനി തന്‍ മടിത്തട്ടില്‍
വസന്ത സൂര്യന്‍ വാനത്തിലെത്തുമ്പോള്‍
എന്‍ മനം താനേയുദിക്കുന്നു
കൊതിക്കുന്നു പുല്‍കുവാന്‍ നിന്നെയെന്നും.
നിന്‍ മാരുതന്‍, തഴുകി തലോടി
എന്‍ കൂന്തലിനേകുന്നു സൌരഭ്യം
നിന്‍ മടിത്തട്ടില്‍ ശയിക്കുവാന്‍
കൊതിക്കുന്നു എന്നും ഞാന്‍ നിശബ്ദയായി.
നിന്‍ കുയില്‍ നാദം പരക്കുന്നു
അത് വന്നലക്കുന്നു എന്‍ കര്‍ണ്ണങ്ങളില്‍
തരളിതയായി ഞാന്‍ എത്തി
നിന്‍ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍
നിന്‍ സ്വരലയസംഗീതതിന്‍ മസ്മരികയില്‍
ഞാനും എന്‍ ചുവടുകള്‍ ചലിപ്പിചിടുന്നു
പാടിയും ആടിയും ഞാനുമാ വസന്തത്തില്‍
തേന്‍ നുകര്‍ന്നാസ്വദിചീടുന്നു .
ആയിരം സൂര്യനുദിച്ചിടും മട്ടില്‍
ആയിരം പുഷ്പങ്ങള്‍ വിരിച്ചു നീ
നല്കിയെനിക്കായി, എന്നാനന്ദതിനായി
കൊതിചിടുന്നു, സ്നേഹിചിടുന്നു ഹേ വസന്തമേ
നിന്നെ ഞാന്‍, ഉയിരിനോടൊപ്പം കൂട്ടുന്നു.
ഈ ലോകവും ആനന്ദിക്കുന്നു
ഹേ വാസന്തമേ നിന്‍ മായയാല്‍
ജീവിപ്പതെങ്ങനെ നീയില്ലാതെ
നിന്‍ കുയില്‍ നാദമില്ലാതെ , ഞാന്‍
പ്രാണനായി നീയെനിക്കേകിയ നിന്‍ സൌരഭ്യം
ആസ്വദിചിടാതെ കഴിയുവതെങ്ങിനെ ഞാന്‍
കാലത്തിന്‍ രാജ്ഞിയായി വാഴ്ക
വാസന്തമേ നീ വരിക
ഭൂമിയില്‍ നശിച്ചിടും മനുഷ്യനെ
നന്മയെന്തെന്നു കാട്ടുവാനായി
നന്മ തന്‍ പ്രതീകമേ . വനദേവത തന്‍
സഖിയേ നീ കൊച്ചു പൂക്കള്‍ തന്‍ സൌരഭ്യമായി
കുയില്‍ നാദത്തിന്‍ സാന്ദ്രതയായി
ഭൂമിയില്‍ വന്നിടുമ്പോള്‍ ആനന്ദിക്കുന്നു
ഭൂമിയും ആ അമ്മ തന്‍ മക്കളും
നിശബ്ദയായി നീ യാത്രയാവുമ്പോള്‍
കാത്തിരുപ്പൂ ജനനിയും മക്കളും നിന്‍ വരവിനായി
ഹേ വസന്തമേ പ്രകൃതി സുന്ദരീ
നിന്നെ വാഴ്ത്തുന്നു നമിക്കുന്നു ജനനിയും.
No comments:
Post a Comment